ആരോഗ്യനില തൃപ്തികരം, നടന്‍ രജനികാന്ത് ഉടൻ ആശുപത്രി വിടും

ആരോഗ്യനില തൃപ്തികരം, നടന്‍ രജനികാന്ത് ഉടൻ ആശുപത്രി വിടും
Published on

ചെന്നൈ: നടന്‍ രജനികാന്തിന്റെ ആരോഗ്യനില സംബന്ധിച്ച് മെഡിക്കല്‍ ചെന്നൈയിലെ അപ്പോളോ ആശുപത്രി ബുള്ളറ്റിന്‍ പുറത്തിറക്കി. നടന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ചൊവ്വാഴ്ച പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിലൂടെ വ്യക്തമാക്കി. ഹൃദയത്തിലേക്ക് പോകുന്ന പ്രധാന രക്തക്കുഴലുകളിലൊന്നില്‍ വീക്കമുണ്ടെന്നും നടൻ വേഗം തന്നെ ആശുപത്രി വിടുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഇന്റർവെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. സായ് സതീഷാണ് രജനികാന്തിനെ ചികിത്സിക്കുന്നത്. രക്തക്കുഴലുകളിലെ വീക്കം ഇല്ലാതാക്കാൻ അയോർട്ടയിൽ ഒരു സ്റ്റെന്റ് ഇട്ടിട്ടുണ്ടെന്നും രണ്ട് ദിവസത്തിനകം നടൻ ആശുപത്രി വിടുമെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.

Related Stories

No stories found.
Times Kerala
timeskerala.com