പാലക്കാട് : ജയിലർ 2വിൻ്റെ ചിത്രീകരണത്തിനായി സൂപ്പർസ്റ്റാർ രജനീകാന്ത് വാളയാറിലെത്തി. ആദിവാസി ഉന്നതി എന്ന സ്ഥലത്താണ് ചിത്രീകരണം നടക്കുന്നത്. നടൻ ഇതിനോടകം തന്നെ ചിത്രീകരണത്തിൽ പങ്കെടുത്തു കഴിഞ്ഞു. (Actor Rajinikanth in Walayar for shooting)
ജയിലർ എന്ന ചിത്രത്തിലെ വലിയ വിജയത്തിന് ശേഷം സംവിധായകൻ നെൽസൺ ദിലീപ്‌കുമാർ ഒരുക്കുന്ന പുതിയ ചിത്രത്തിൻ്റെ ചില പ്രധാന ഭാഗങ്ങളുടെ ഷൂട്ടിങ്ങാണ് വാളയാറിൽ നടക്കുന്നത്.
കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല. സ്ഥലത്ത് കനത്ത സുരക്ഷയാണ് ഉള്ളത്. ആരാധകർ വലിയ ആവേശത്തിലാണ്.