'ആസിഫിക്കയേക്കാള്‍ കൂടുതല്‍ പ്രതിഫലം ചോദിച്ചു' എന്നാണ് പറഞ്ഞത്, സിനിമ മറുപടി പറയും; നടന്‍ നസ്ലിൻ | Cyber attack

''ഓരോരുത്തരും അവരുടെ ഭാവനയില്‍ എഴുതി വിടുകയാണ്, അതില്‍ നമ്മള്‍ക്കൊന്നും പറയാനില്ല, നമ്മള്‍ നമ്മളുടെ ജോലിയില്‍ ശ്രദ്ധിക്കുക''
Naslin
Published on

തനിക്കെതിരായ സൈബര്‍ ആക്രമണങ്ങളിൽ പ്രതികരിച്ച് നടന്‍ നസ്ലിൻ ഗഫൂര്‍. അടുത്തിടെ നസ്ലിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക അധിക്ഷേപങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. താരം കൂടുതല്‍ പ്രതിഫലം ചോദിച്ചെന്നായിരുന്നു പ്രചാരണങ്ങള്‍. എന്നാല്‍ എല്ലാത്തിനും സിനിമ മറുപടി നല്‍കുമെന്നാണ് ഒരു അഭിമുഖത്തില്‍ താരം പറഞ്ഞത്.

''ഞാന്‍ ഇതിലൊന്നും കൂടുതല്‍ ആകുലപ്പെടാറില്ല. സിനിമ മറുപടി നല്‍കും. സര്‍ക്കാസം ആണെന്നാണ് ഞാനും ആദ്യം കരുതിയത്. രണ്ട് ദിവസം കഴിഞ്ഞാണ് അത് അങ്ങനെയല്ലെന്ന് മനസിലായത്. പലതും റൂമറുകളാണ്. ടിക്കി ടാക്കയില്‍ നിന്നും എന്നെ പുറത്താക്കിയെന്നാണ് പറഞ്ഞത്. ടിക്കി ടാക്കയില്‍ ജോയിന്‍ ചെയ്യാന്‍ രണ്ട് ദിവസമുള്ളപ്പോഴാണ് ഞാനിത് കാണുന്നത്. 'ആസിഫിക്കയേക്കാള്‍ കൂടുതല്‍ പ്രതിഫലം ചോദിച്ചു' എന്നൊക്കെയാണ് പ്രചാരണം. അടിസ്ഥാന രഹിതമായ കാര്യങ്ങളാണ്. ആള്‍ക്കാര്‍ക്ക് തോന്നുന്ന കാര്യങ്ങള്‍ എഴുതി വിടുന്നതാകും. പറഞ്ഞിട്ട് കാര്യമില്ല.

ഞാന്‍ കമന്റുകള്‍ വായിക്കാറില്ല. ഇതിലൊന്നും ചെയ്യാനില്ല. ഓരോരുത്തരും അവരുടെ ഭാവനയില്‍ എഴുതി വിടുകയാണ്. അതില്‍ നമ്മള്‍ക്കൊന്നും പറയാനില്ല. നമ്മള്‍ നമ്മളുടെ ജോലിയില്‍ ശ്രദ്ധിക്കുക. ടിക്കി ടാക്കയുടെ റൂമര്‍ ഞാന്‍ പടത്തില്‍ ജോയിന്‍ ചെയ്തുവെന്ന കാര്യം പോസ്റ്റ് ചെയ്തതോടെ തീര്‍ന്നു. അതുപോലെ തന്നെയാണ് എല്ലാം. പടം പേസട്ടും എന്നാണ് പറയാനുള്ളത്...''

Related Stories

No stories found.
Times Kerala
timeskerala.com