
തിരുവനന്തപുരം: നടനും ബി ജെ പി നേതാവുമായ കൃഷ്ണകുമാറും ഭാര്യ സിന്ധു കൃഷ്ണകുമാറും ഹേമ കമ്മറ്റി റിപ്പോർട്ടിനെ പരിഹസിച്ച് രംഗത്ത്. ഇത് സിന്ധു കൃഷ്ണയുടെ യൂട്യൂബ് വ്ളോഗിലൂടെയായിരുന്നു.
റിപ്പോർട്ടിനെ കളിയാക്കുന്ന തരത്തിലുള്ള പരിഹാസം ഹോം വ്ളോഗിനിടയിൽ മകൾ ദിയയുടെ വിവാഹക്കാര്യത്തെക്കുറിച്ച് പറയുന്നതിനിടയിലായിരുന്നു. കൃഷ്ണകുമാർ ഭാര്യയോട് പറഞ്ഞത്, 'നീ ഓരോന്നൊന്നും പറയല്ലേ, ഓരോ കമ്മീഷനൊക്കെ വന്നുകൊണ്ടിരിക്കുന്ന കാലമാ, ചെന്ന് വാതിലിലൊന്നും മുട്ടരുതേ' എന്നായിരുന്നു. കല്യാണക്കാര്യത്തെക്കുറിച്ച് പറയുന്നതിനൊപ്പം സ്ത്രീശാക്തീകരണത്തെക്കുറിച്ചും നടൻ പറഞ്ഞു.
ഇതിന് പിന്നാലെയായിരുന്നു പരിഹാസം. ഇരുവരുടെയും വീഡിയോയിൽ ദിയയും ചിരിച്ച് കൊണ്ട് പങ്കിട്ടുചേരുന്നുണ്ട്. തനിക്കൊന്നും മനസ്സിലായില്ലെന്ന് മകൾ പറയുമ്പോൾ, അധികമൊന്നും അറിയേണ്ടതില്ലെന്നാണ് ഇരുവരും നൽകുന്ന മറുപടി.
നടൻ കൂടിയായ കൃഷ്ണകുമാറിൻ്റെ ഈ പരാമർശം എത്തുന്നത് ഹേമ കമ്മിറ്റി മുൻപാകെ ലഭിച്ചിട്ടുള്ള മൊഴികളും പരാതികളുംഗൗരവത്തോടെ കാണണമെന്ന ആവശ്യങ്ങൾ നിലനിൽക്കുന്നതിനിടയിലാണ്. ഇരുവർക്കുമെതിരെ ഉയരുന്നത് വ്യാപക വിമർശനമാണ്.