സിനിമ ഷൂട്ടിങ്ങിനിടെ ജീപ്പ് മറിഞ്ഞ് നടന്‍ ജോജു ജോര്‍ജ് അടക്കം ആറ് പേർക്ക് പരിക്ക് | Joju George

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'വരവ്' സിനിമയുടെ ലൊക്കേഷനിലായിരുന്നു അപകടം
Joju
Published on

ഇടുക്കി: മൂന്നാറില്‍ സിനിമ ഷൂട്ടിങ്ങിനിടെ അപകടം. ജീപ്പ് മറിഞ്ഞ് നടന്‍ ജോജു ജോര്‍ജ് അടക്കം ആറ് അഭിനേതാക്കള്‍ക്ക് പരിക്കേറ്റു. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'വരവ്' എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് അപകടമുണ്ടായത്.

ജോജു ഉള്‍പ്പെടെ അപകടം പറ്റിയവരെ മൂന്നാര്‍ ടാറ്റ ഹൈറേഞ്ച് ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സിനിമയുടെ ചിത്രീകരണം മൂന്നാറില്‍ നടന്നുവരികയാണ്. ഇന്നലെ വൈകുന്നേരം അഞ്ചുമണിക്കാണ് അപകടം ഉണ്ടായത്. ആര്‍ക്കും ഗുരുതരപരിക്കുകളില്ല. ജോജു ഓടിച്ച സ്‌കൂട്ടര്‍ മറിഞ്ഞാണ് അപകടമുണ്ടായത്.

Related Stories

No stories found.
Times Kerala
timeskerala.com