
നടൻ ജയസൂര്യയുടെ മകൾ വേദ ജയസൂര്യയുടെ ഡാൻസ് വിഡിയോ വൈറലാകുന്നു. സായ് അഭ്യങ്കർ ഈണമിട്ട് പാടിയ 'ജാലക്കാരി' എന്ന ഗാനത്തിനാണ് വേദ ചുവടുവച്ചിരിക്കുന്നത്. ജീൻസും ഓവർക്കോട്ടും ധരിച്ചാണ് വേദ നൃത്തം ചെയ്യുന്നത്. വേദയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വിഡിയോ പങ്കുവച്ചിട്ടുള്ളത്.
വലിയ പ്രേക്ഷക ശ്രദ്ധയാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. സൂപ്പർ ഡാൻസ് ആണെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. ആരാധകർക്ക് പുറമേ ജയസൂര്യയും ഷെയ്ൻ നിഗവും സായ് അഭ്യങ്കറും വിഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്.
ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന 'ബൾട്ടി' എന്ന ചിത്രത്തിനു വേണ്ടിയാണ് സായ് അഭ്യങ്കർ 'ജാലക്കാരി' ഒരുക്കിയിരിക്കുന്നത്. വിനായക് ശശികുമാറിന്‍റെ വരികള്‍ ആലപിച്ചിരിക്കുന്നത് സുബ്‌ലാഷിനിയും സായ് അഭ്യങ്കറും ചേർന്നാണ്. ഷെയ്ൻ നിഗവും പ്രീതിയും തമ്മിലുള്ള പ്രണയമാണ് ഗാനരംഗത്തിൽ ചിത്രീകരിച്ചിരിക്കുന്നത്.