ലൈംഗികാതിക്രമക്കേസ്‌: അന്വേഷണ ഉദ്യോഗസ്ഥന് മുൻപ് സ്റ്റേഷനിലെത്തി ജയസൂര്യ | Actor Jayasurya

നടന് പോലീസ് നൽകിയിരുന്ന നിർദേശം 11 മണിക്ക് തിരുവനന്തപുരം കൻറോൺമെൻറ് സ്റ്റേഷനിൽ ഹാജരാകണമെന്നായിരുന്നു
ലൈംഗികാതിക്രമക്കേസ്‌: അന്വേഷണ ഉദ്യോഗസ്ഥന് മുൻപ് സ്റ്റേഷനിലെത്തി ജയസൂര്യ | Actor Jayasurya
Published on

തിരുവനന്തപുരം: നടൻ ജയസൂര്യ ലൈംഗികാതിക്രമക്കേസിൽ പോലീസ് സ്റ്റേഷനിൽ ഹാജരായി. കൊച്ചി സ്വദേശിനിയായ നടിയുടെ പരാതിയിലാണ് നടപടി.(Actor Jayasurya )

പരാതിയിൽ പറയുന്നത് സെക്രട്ടേറിയേറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്നാണ്.

നടന് പോലീസ് നൽകിയിരുന്ന നിർദേശം 11 മണിക്ക് തിരുവനന്തപുരം കൻറോൺമെൻറ് സ്റ്റേഷനിൽ ഹാജരാകണമെന്നായിരുന്നു. എന്നാല്‍ അദ്ദേഹം 8.15ന് തന്നെ എത്തുകയായിരുന്നു.

മാധ്യമ ശ്രദ്ധ ഒഴിവാക്കാനായാണ് നേരത്തേയെത്തിയത്. ഈ സമയത്ത് അന്വേഷണ ഉദ്യോഗസ്ഥർ എത്തിയിട്ടുണ്ടായിരുന്നില്ല.

Related Stories

No stories found.
Times Kerala
timeskerala.com