
മലയാളത്തിൻ്റെ സ്വന്തം ആക്ഷൻ ഹീറോ ജയൻ നമ്മളോട് വിടപറഞ്ഞിട്ട് 44 വർഷം(Actor Jayan). കോളിളക്കം എന്ന ചിത്രത്തിൻ്റെ ക്ലൈമാക്സ് ചിത്രീകരണത്തിനിടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് മരണത്തിന് കീഴടങ്ങുമ്പോൾ അദ്ദേഹം ബാക്കിവെച്ചത് ഒരുപിടി മികച്ച ചിത്രങ്ങൾ മാത്രമായിരുന്നു. ജയൻ്റെ ജീവിതത്തിലെ അവസാന നിമിഷങ്ങൾ ഓർത്തെടുക്കുകയാണ്; നിർമാതാവ് കല്ലിയൂർ ശശി.
എല്ലാം നിമിത്തമായിരുന്നെന്ന് കല്ലിയൂർ ശശി പ്രമുഖ ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അദ്ദേഹത്തിൻ്റെ നിർബന്ധത്തിലാണ് ഓടുന്ന വാഹനത്തിൽ നിന്ന് ചാടുന്ന ഷോർട് എടുത്തത്. ചാടിയാൽ തലയിടിക്കും എന്നു പറഞ്ഞിട്ട് കേട്ടില്ല അവസാനം അതുതന്നെ സംഭവിച്ചെന്നും അദ്ദേഹം പറഞ്ഞു