
പ്രശസ്ത തമിഴ് നടൻ ജയം രവി പേരുമാറ്റി. ഇനി മുതൽ രവി മോഹൻ എന്നായിരിക്കും തന്‍റെ പേരെന്ന് സമൂഹ മാധ്യമങ്ങളിലൂടെ താരം
അറിയിച്ചു. ആരാധകർക്ക് തന്നെ രവി എന്നും വിളിക്കാം. തന്‍റെ കാഴ്ചപ്പാടുകളോടും മൂല്യങ്ങളോടും ചേർന്നുനിൽക്കുന്ന പുതിയ അധ്യായത്തിന്‍റെ തുടക്കമാണിതെന്നും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ച കുറിപ്പില്‍ നടൻ അറിയിച്ചു.
പ്രശസ്ത എഡിറ്റർ എ മോഹന്‍റെ മകനായ രവി നായകനായി അരങ്ങേറ്റം കുറിച്ച ജയം എന്ന സിനിമയുടെ വിജയത്തിന് ശേഷമാണ് ജയം രവി
എന്ന് അറിയപ്പെടാൻ തുടങ്ങിയത്. ആരാധകര്‍ക്ക് പുതുവത്സര, പൊങ്കല്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടുമാണ് താരം പേരിലെ മാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്. പൊങ്കല്‍ റിലീസ് ആയി എത്തുന്ന രവി മോഹന്‍ ചിത്രം കാതലിക്ക നൈരമില്ലൈ നാളെയാണ് റിലീസ് ചെയ്യുന്നത്. ഇതിന് മുന്നോടിയായിക്കൂടിയാണ് പ്രഖ്യാപനം.