ധർമ്മേന്ദ്രയുടെ ഖണ്ഡാലയിലെ ഫാം ഹൗസ് ആരാധകർക്കായി തുറന്നു കൊടുക്കുന്നു: ഡിസംബർ 8 ന് പ്രവേശനം | Dharmendra

അദ്ദേഹത്തിൻ്റെ കുടുംബമാണ് ഇക്കാര്യം അറിയിച്ചത്
Actor Dharmendra's farmhouse opens to fans
Updated on

മുംബൈ: അന്തരിച്ച നടൻ ധർമ്മേന്ദ്രയുടെ ഖണ്ഡാലയിലെ ഫാം ഹൗസ് ആരാധകർക്കായി തുറന്നു കൊടുക്കാൻ ഡിയോൾ കുടുംബം തീരുമാനിച്ചു. ഡിസംബർ എട്ടിന് ഫാം ഹൗസിലേക്ക് ആരാധകർക്ക് പ്രവേശിക്കാനാകും. താരത്തിൻ്റെ 90-ാം ജന്മദിനത്തിന് മുന്നോടിയായി അദ്ദേഹത്തിന് ആദരമെന്നോണമാണ് ഈ അവസരം ഒരുക്കുന്നത്. ധർമേന്ദ്രയെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്ത ആളുകൾക്ക് ഒത്തുകൂടി അദ്ദേഹത്തെ അനുസ്മരിക്കാൻ ഒരു ഇടം ഒരുക്കുക എന്ന കുടുംബത്തിൻ്റെ ആഗ്രഹമാണ് ഈ സൗജന്യ പ്രവേശനത്തിന് പിന്നിൽ.(Actor Dharmendra's farmhouse opens to fans)

ഫാം ഹൗസിലെ സംഗമം ഉച്ചയ്ക്ക് ഒരു മണിക്ക് ആരംഭിക്കും. ഫാം ഹൗസിലേക്ക് പ്രവേശിക്കാൻ പാസോ രജിസ്ട്രേഷനോ ഇല്ല. പ്രവേശനം സൗജന്യമാണ്. മാധ്യമങ്ങൾക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്. സണ്ണി ഡിയോൾ, ബോബി ഡിയോൾ, അവരുടെ കുട്ടികൾ എന്നിവരുൾപ്പെടെ ഡിയോൾ കുടുംബാംഗങ്ങൾ ഫാംഹൗസിൽ ആരാധകരെ കാണുകയും അഭിവാദ്യം അർപ്പിക്കുകയും ചെയ്യും. യാത്ര സുഗമമാക്കുന്നതിനായി ലോനാവാലയിൽ നിന്ന് ഫാം ഹൗസിലേക്ക് ബസ് സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

നവംബർ 24-ന് 89-ാം വയസ്സിലാണ് ധർമ്മേന്ദ്ര അന്തരിച്ചത്. ഡിസംബർ എട്ടിന് 90-ാം പിറന്നാൾ ആഘോഷിക്കാനിരിക്കെ മുംബൈയിലെ ജുഹുവിലെ വസതിയിൽ വെച്ചായിരുന്നു അദ്ദേഹത്തിൻ്റെ വിടവാങ്ങൽ. ശ്വാസതടസ്സത്തെത്തുടർന്ന് ഒക്ടോബർ അവസാനം മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ധർമേന്ദ്ര, ആശുപത്രി വിട്ട് 12 ദിവസത്തിനു ശേഷമാണ് വിടവാങ്ങിയത്.

ജുഹുവിലെ പവൻ ഹൻസ് ശ്മശാനത്തിലായിരുന്നു സംസ്കാരം. ധർമേന്ദ്രയുടെ ഓർമ്മയ്ക്കായി അടുത്തിടെ മുംബൈയിൽ 'സെലിബ്രേഷൻ ഓഫ് ലൈഫ്' എന്ന് പേരിട്ട പ്രാർത്ഥനാ യോഗം ഡിയോൾ കുടുംബം സംഘടിപ്പിച്ചിരുന്നു. ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, രേഖ, ഐശ്വര്യ റായ് എന്നിവരടക്കമുള്ള പ്രമുഖർ പ്രാർത്ഥനാ യോഗത്തിൽ പങ്കെടുത്തിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com