മുംബൈ: ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബോളിവുഡ് ഇതിഹാസ താരം ധർമ്മേന്ദ്ര ആശുപത്രി വിട്ടു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തെ ഇന്ന് രാവിലെ ഏഴരയോടെയാണ് ഡിസ്ചാർജ് ചെയ്തത്.(Actor Dharmendra discharged from hospital, family says he is completely healthy)
നിലവിൽ നടൻ പൂർണ്ണ ആരോഗ്യവാനാണെന്ന് കുടുംബം വ്യക്തമാക്കി. കുടുംബാംഗങ്ങളുടെ തീരുമാനപ്രകാരമാണ് അദ്ദേഹത്തെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്.
ധർമ്മേന്ദ്രയുടെ തുടർന്നുള്ള ചികിത്സകളും പരിചരണവും വീട്ടിൽ വെച്ചായിരിക്കും നടക്കുക.