നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു | Actor Delhi Ganesh passes away

ചെന്നൈയിലെ രാമപുരം സെന്തമിഴ് നഗറിലെ വസതിയിൽ ഇന്നലെ രാത്രി 11.30ഓടെയായിരുന്നു അന്ത്യം.
നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു | Actor Delhi Ganesh passes away
Published on

ചെന്നൈ: പ്രശസ്ത തമിഴ് നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു. 80 വയസ്സായിരുന്നു. ചെന്നൈയിലെ രാമപുരം സെന്തമിഴ് നഗറിലെ വസതിയിൽ ഇന്നലെ രാത്രി 11.30ഓടെയായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. (Actor Delhi Ganesh passes away)

സ്വഭാവ നടനായും വില്ലന്‍ വേഷങ്ങളിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച് ആരാധകര്‍ക്കിടയില്‍ തന്റേതായ ഒരു പ്രത്യേക ഇടം ഡല്‍ഹി ഗണേഷ് നേടിയിട്ടുണ്ട്.നാനൂറിലേറെ ചലച്ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. തമിഴ്, മലയാളം ഉള്‍പ്പെടെ നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. കൊച്ചി രാജാവ്, കാലാപാനി, പോക്കിരി രാജ, തുടങ്ങിയ മലയാള സിനിമകളിലും അദ്ദേഹം വേഷമിട്ടു.

Related Stories

No stories found.
Times Kerala
timeskerala.com