
തിരുവനന്തപുരം: നടൻ ബൈജു മദ്യലഹരിയിൽ അമിത വേഗതയിൽ കാറോടിച്ച് വാഹനാപകടമുണ്ടാക്കിയ സംഭവത്തിൽ പരസ്യമായി ക്ഷമാപണം നടത്തി. അദ്ദേഹത്തിൻ്റെ ക്ഷമാപണം സോഷ്യല്‍ മീഡിയയിലൂടെയാണ്.(Actor Baiju Santhosh)
അപകടത്തിനിടയാക്കിയത് ടയർ പഞ്ചറായതാണ് എന്നാണ് ബൈജു പറഞ്ഞത്. തലസ്ഥാനത്ത് വെള്ളയമ്പലത്ത് വച്ചാണ് നടൻ്റെ വാഹനം സ്‌കൂട്ടർ യാത്രികനെ ഇടിച്ചത്.
ഞായറാഴ്ച്ച അർധരാത്രിയാണ് സംഭവമുണ്ടായത്. തുടർന്ന് ആശുപത്രിയിലെത്തിച്ചുവെങ്കിലും നടൻ വൈദ്യപരിശോധനയ്ക്ക് ബ്ലഡ് സാംപിൾ എടുക്കാൻ തയ്യാറായില്ല. തുടർന്നാണ് മദ്യത്തിൻ്റെ ഗന്ധമുണ്ടെന്നും, പരിശോധനയ്ക്ക് തയ്യാറായില്ലെന്നും അറിയിച്ച് ഡോക്ടർ പൊലീസിന് മെഡിക്കൽ റിപ്പോർട്ട് നൽകിയത്.
രാത്രി ഒരു മണിയോടെയാണ് ബൈജുവിനെ ജാമ്യത്തിൽ വിട്ടയച്ചത്. താൻ മദ്യലഹരിയിലായിരുന്നുവെന്നാണ് പറയുന്നതെന്നും, സമൂഹമാധ്യമങ്ങളിൽ അങ്ങനെയൊക്കെ വരുമെന്നും പറഞ്ഞ ബൈജു, തനിക്കൊപ്പം ഉണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകളാണെന്നും കൂട്ടിച്ചേർത്തു.