കൊച്ചി : തനിക്കെതിരായി ഉന്നയിക്കപ്പെട്ടിട്ടുള്ള ആരോപണങ്ങളിൽ ഏതെങ്കിലും ഒന്ന് തെളിഞ്ഞാൽ അഭിനയം നിർത്തി പോകുമെന്ന് പറഞ്ഞ് നടൻ ബാബുരാജ്. അദ്ദേഹം താരസംഘടന അമ്മയുടെ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എത്തിയതായിരുന്നു. (Actor Baburaj about actress Shweta Menon)
ശ്വേത തൻ്റെ അടുത്ത സുഹൃത്ത് ആണെന്നാണ് നടൻ മാധ്യമങ്ങളോട് പറഞ്ഞത്. പുതിയ ഭരണസമിതി എല്ലാം അന്വേഷിച്ച് കണ്ടെത്തട്ടെയെന്നും, അമ്മയ്‌ക്കൊപ്പം ഇപ്പോഴും ഉണ്ടാകുമെന്നും പറഞ്ഞ ബാബുരാജ്, അമ്മ തുടങ്ങിവച്ച നല്ല പ്രവൃത്തികൾ ഇനിയും തുടരുമെന്നും കൂട്ടിച്ചേർത്തു.