
കൊച്ചി : മലയാളികൾക്ക് സുപരിചിതനായിമാറിയ നടൻ ആൻസൺ പോൾ വിവാഹിതനായി. തിരുവല്ല സ്വദേശി നിധി ആന്‍ ആണ് വധു.
തൃപ്പൂണിത്തുറ രജിസ്റ്റര്‍ ഓഫീസില്‍ നടന്ന ലളിതമായ വിവാഹത്തില്‍ അടുത്ത സഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തു.
യു.കെയില്‍ സ്ഥിരതാമസമായിരുന്ന നിധി ഇപ്പോള്‍ നാട്ടില്‍ സ്വന്തമായി ബിസിനസ് നടത്തുകയാണ്. രജിസ്റ്റര്‍ വിവാഹത്തിനുശേഷം ഇരുവരും പരസ്പരം തുളസിമാല ചാര്‍ത്തുകയും കേക്ക് മുറിക്കുകയും ചെയ്തു.
2013-ല്‍ കെക്യു എന്ന ചിത്രത്തിലൂടെ അരങ്ങേറിയ ആന്‍സണ്‍ അടുത്തിടെ പുറത്തിറങ്ങിയ മാര്‍ക്കോയിലും ഏറെ ശ്രദ്ധിക്കപ്പെട്ട വേഷമാണ് ചെയ്തത്.