കൊച്ചി: പ്രശസ്ത മിമിക്രി കലാകാരനും നടനുമായ രഘു കളമശ്ശേരി അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരിക്കെ കൊച്ചി കടവന്ത്രയിലെ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ വെച്ച് വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം.(Actor and mimicry artist Raghu Kalamassery passes away)
പ്രശസ്ത ആക്ഷേപഹാസ്യ പരമ്പരയായ സിനിമാലയിലൂടെയാണ് രഘു പ്രേക്ഷകമനസ്സിൽ ഇടംപിടിച്ചത്. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അതിശയിപ്പിക്കുന്ന രൂപസാദൃശ്യത്തോടെയും ശബ്ദശുദ്ധിയോടെയും അവതരിപ്പിച്ചാണ് രഘു ശ്രദ്ധേയനായത്.
ടെലിവിഷൻ സ്ക്രീനുകളിലും നിരവധി സ്റ്റേജ് ഷോകളിലും ഉമ്മൻചാണ്ടിയുടെ അപരനായി അദ്ദേഹം വേഷമിട്ടിട്ടുണ്ട്. രഘു കൊച്ചിയിലെ നേവൽ ബേസ് ഉദ്യോഗസ്ഥനായിരുന്നു. ഔദ്യോഗിക ജീവിതത്തിനിടയിലും തന്റെ കലാജീവിതം അദ്ദേഹം സജീവമായി മുന്നോട്ടു കൊണ്ടുപോയി.