‘എന്റെ ട്രോഫി വൈഫ്’ ; ട്വിങ്കിള്‍ ഖന്നയുടെ ക്രോസ് വേഡ് പുരസ്‌കാരനേട്ടത്തെ അഭിനന്ദിച്ച് അക്ഷയ് കുമാര്‍ | Actor akshay kumar

‘എന്റെ ട്രോഫി വൈഫ്’ ; ട്വിങ്കിള്‍ ഖന്നയുടെ ക്രോസ് വേഡ് പുരസ്‌കാരനേട്ടത്തെ അഭിനന്ദിച്ച് അക്ഷയ് കുമാര്‍ | Actor akshay kumar
Published on

ക്രോസ് വേഡ് പുരസ്‌കാരം നേടിയ നടിയും എഴുത്തുകാരിയുമായ ഭാര്യ ട്വിങ്കിള്‍ ഖന്നയെ അഭിനന്ദിച്ച് നടന്‍ അക്ഷയ് കുമാര്‍(Actor akshay kumar). പുരസ്‌കാരനേട്ടം പങ്കുവെച്ച് ട്വിങ്കിള്‍ ഖന്ന ഷെയര്‍ ചെയ്ത ഇന്‍സ്റ്റഗ്രാം പോസ്റ്റ് സ്‌റ്റോറി റീ- ഷെയര്‍ ചെയ്താണ് അക്ഷയ്കുമാര്‍ തന്റെ അഭിനന്ദനം അറിയിച്ചത്.

' അക്ഷരാര്‍ഥത്തില്‍ എന്റെ ട്രോഫി വൈഫ്' എന്ന അടിക്കുറുപ്പോടെയാണ് അക്ഷയ് കുമാര്‍ ഭാര്യയുടെ പുരസ്‌കാരനേട്ടത്തില്‍ സന്തോഷം പങ്കുവെച്ചത്. ക്രോസ് വേഡ് പോപ്പുലര്‍ ചോയിസ് പുരസ്‌കാര ജേതാവായതില്‍ ഏറെ അഭിമാനിക്കുന്നതായും നടന്‍ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ കുറിച്ചു.

ട്വിങ്കിള്‍ ഖന്നയുടെ ' വെല്‍കം ടു പാരഡൈസ്' എന്ന പുസ്തകത്തിനാണ് പുരസ്‌കാരം ലഭിച്ചത്. പോപ്പുലര്‍ ഫിക്ഷന്‍ വിഭാഗത്തിലായിരുന്നു ട്വിങ്കിള്‍ ഖന്നയുടെ പുസ്തകം പുരസ്‌കാരം നേടിയത്.

Related Stories

No stories found.
Times Kerala
timeskerala.com