
ദുബൈ: തമിഴ് സിനിമാനടൻ അജിത് കുമാർ ഓടിച്ച റേസിങ് കാർ അപകടത്തിൽപെട്ടു. പരിക്കുകളില്ലാതെ താരം രക്ഷപ്പെട്ടതായി എക്സ് അക്കൗണ്ടിൽ വീഡിയോ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ട് അറിയിച്ചു. ദുബൈയിൽ നടക്കുന്ന മത്സരത്തിന് മുന്നോടിയായി പരിശീലനം നടത്തവെയാണ് നടൻ ഓടിച്ച കാർ അപകടത്തിലായത്. അജിത് ഓടിച്ച കാർ അതിവേഗത്തിൽ ക്രാഷ് ബാരിയറിലേക്ക് ഇടിക്കുന്നതും ശേഷം പലതവണ കറങ്ങിയ ശേഷം നിൽക്കുന്നതുമാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. തകർന്ന കാറിൽ നിന്ന് അജിത് പരിക്കൊന്നും കൂടാതെ ഇറങ്ങിവന്ന് മറ്റൊരു വാഹനത്തിൽ കയറുന്നതും കാണിക്കുന്നുണ്ട്.