കൊച്ചി : മുംബൈ വിമാനത്താവളത്തിൽ തന്നെ തടഞ്ഞു വച്ചിരിക്കുന്നുവെന്ന് സംവിധായകൻ സനൽ കുമാർ ശശിധരൻ. കൊച്ചി പോലീസ് പുറപ്പെടുവിച്ച ലുക്ക്ഔട്ട് നോട്ടീസ് പ്രകാരമാണ് ഈ നടപടിയെന്നാണ് ഇയാൾ പറയുന്നത്. (Action against Sanal Kumar Sasidharan)
നടിയുടെ പരാതിയിലാണ് ഇയാൾക്കെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. മുംബൈ വിമാനത്താവളത്തിൽ എടുത്തുന്ന കൊച്ചി പോലീസ് ഉടൻ തന്നെ സനൽകുമാർ ശശിധരനെ കസ്റ്റഡിയിൽ എടുക്കുമെന്നാണ് വിവരം.