ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ഇരുപതാം ചിത്രത്തിൽ ഒന്നിച്ച് മമിത ബൈജുവും സംഗീത് പ്രതാപും. ആദ്യമായാണ് ഇവർ ജോഡികളായി എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മമിത ബൈജുവിനെയും സംഗീത് പ്രതാപിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ആഷിഖ് ഉസ്മാൻ നിർമിക്കുന്ന ചിത്രം ഡിനോയ് പൗലോസ് ആണ് സംവിധാനം ചെയ്യുന്നത്. തിരക്കഥാകൃത്തായ ഡിനോയ് പൗലോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
പ്രേക്ഷകരുടെ പ്രിയതാരങ്ങളായ മമിതയും സംഗീതും ഒന്നിക്കുന്ന ചിത്രം ആരാധകർക്കിടയിൽ ചർച്ചയായിട്ടുണ്ട്. മലയാളികൾക്ക് ഒട്ടനവധി ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള ആഷിഖ് ഉസ്മാൻ തന്റെ സ്വന്തം ബാനറായ ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ഇരുപതാമത്തെ ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. അഖിൽ ജോർജ് സിനിമാറ്റോഗ്രാഫിയും, ചമൻ ചാക്കോ എഡിറ്റിങ്ങും ഗോവിന്ദ് വസന്ത സംഗീതവും നിർവഹിക്കുന്നു. പേര് ഇപ്പോഴും വെളിപ്പെടുത്താത്ത ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
‘ബ്രോമാൻസ്’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ഇനി വരാനിരിക്കുന്ന ചിത്രം ഫഹദ് ഫാസിലിന്റെ 'ഓടും കുതിര ചാടും കുതിര' ആണ്. കലാനിർമ്മാണം നിമേഷ് എം താനൂർ, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, വസ്ത്രാലങ്കാരം മഷർ ഹംസ, മേക്കപ്പ് റോണക്‌സ്സ് സേവ്യർ,
വിതരണം സെൻട്രൽ പിക്ചേസ്, പ്രൊഡക്ഷൻ കണ്ട്രോൾ സുധർമ്മൻ വള്ളിക്കുന്ന് പബ്ലിസിറ്റി ഡിസൈൻ യെല്ലോ ടൂത്ത് ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യുറ.