

പ്രശസ്ത സംവിധായകന്‍ രാം ഗോപാൽ വർമയുടെ ‘സാരി’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ആരാധ്യ ദേവിയുടെ പുതിയ ചിത്രങ്ങൾ വൈറൽ. അതീവ ഗ്ലാമറസ്സ് ആയാണ് നടി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ഈ ചിത്രങ്ങൾക്കെതിരെ വലിയ വിമർശനവും ഉയരുന്നുണ്ട്. നാടൻ പെൺകുട്ടിയായി എത്തിയ ആരാധ്യയ്ക്ക് പിന്നീട് എന്തു സംഭവിച്ചുവെന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.
മോഡലായിരുന്ന സമയത്ത് ശ്രീലക്ഷ്മി എന്നായിരുന്നു ആരാധ്യ ദേവിയുടെ പേര്. തനിക്ക് അയച്ചു കിട്ടിയ ഇൻസ്റ്റാ റീലിലൂടെയാണ് രാം ഗോപാൽ വർമ്മ ആരാധ്യ ദേവിയെ കണ്ടെത്തിയത്. ആർജിവി ഡെൻ നടത്തിയ കോർപ്പറേറ്റ് സെലക്ഷനിലൂടെയാണ് ആരാധ്യ ദേവി ‘സാരി’ എന്ന ചിത്രത്തിലേക്ക് എത്തുന്നത്. ഏകകണ്ഠേനയാണ് ഈ കഥാപാത്രത്തിലേക്ക് ആരാധ്യ ദേവിയെ തെരഞ്ഞെടുത്തത്. കഴിഞ്ഞ വർഷം റിലീസ് ചെയ്ത സിനിമ ബോക്സ് ഓഫിസില്‍ വൻ പരാജയമായിരുന്നു.