ആമിർ ഖാന്‍റെ 'സിത്താരേ സമീൻ പർ' ബോക്സ് ഓഫിസ് കളക്ഷനിൽ 100 ​​കോടി കടന്നു | Sitare Zameen Par

10 പുതുമുഖ അഭിനേതാക്കളെയാണ് ആമിർ ഖാൻ ഈ ചിത്രത്തിലൂടെ അവതരിപ്പിച്ചത്
 Sitare Zameen Par
Published on

ആമിർ ഖാന്റെ ഏറ്റവും പുതിയ ചിത്രമായ 'സിത്താരേ സമീൻ പർ' ബോക്സ് ഓഫിസിൽ 100 ​​കോടി രൂപ കടന്നു. റിലീസിനെത്തി 9 ദിവസം പിന്നിടുമ്പോഴാണ് ചിത്രം 100 കോടി കടന്നത്. റിലീസ് ദിവസം താരതമ്യേന കുറഞ്ഞ തുക നേടിയ ചിത്രം രണ്ടാം ദിവസം ബോക്സ് ഓഫിസ് കലക്ഷനിൽ ഗണ്യമായ കുതിച്ചുചാട്ടം നടത്തി. ആദ്യ ഞായറാഴ്ച 27.25 കോടി രൂപയായിരുന്നു കലക്ഷൻ.

ചിത്രത്തിന്റെ ദൈർഘ്യം ഏകദേശം രണ്ട് മണിക്കൂർ 38 മിനിറ്റ് 46 സെക്കൻഡ് ആണ്. ചിത്രം സെൻസറിങ്ങുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ നേരിട്ടിരുന്നു. സെൻസർ ബോർഡിന്റെ നിർദേശങ്ങൾ പാലിക്കാൻ ആമിർ ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകർ തയാറാകാതിരുന്നത് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ കാലതാമസം നേരിടുന്നതിന് ഇടയാക്കിയിരുന്നു.

സ്പാനിഷ് ചിത്രമായ 'ചാമ്പ്യൻസ്' എന്ന സിനിമയുടെ റീമേക്കാണ് 'സിത്താരേ സമീൻ പർ'. ആമിർ ഖാൻ പ്രൊഡക്ഷൻസ് സിത്താരേ സമീൻ പർ എന്ന ചിത്രത്തിലൂടെ 10 പുതുമുഖ അഭിനേതാക്കളെയാണ് അവതരിപ്പിച്ചത്. അരോഷ് ദത്ത, ഗോപി കൃഷ്ണ വർമ, സംവിത് ദേശായി, വേദാന്ത് ശർമ, ആയുഷ് ബൻസാലി, ആശിഷ് പെൻഡ്സെ, ഋഷി ഷഹാനി, ഋഷഭ് ജെയിൻ, നമൻ മിശ്ര, സിമ്രാൻ മങ്കേഷ്‌കർ എന്നിവരാണ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com