'ആഹ്ലാദം', ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി | Aahladham

മലയാളത്തിൽ വീണ്ടുമൊരു സൈക്കോ ത്രില്ലർ ചിത്രം
Aahladham
Published on

ദുബായ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഹോളി ഡ്രീംസ് പ്രൊഡക്ഷൻസിനൊപ്പം വൈബ് ക്രിയേഷൻസ് മീഡിയ എൽ.എൽ.പി എന്നിവരുടെ ബാനറിൽ നിർമ്മിച്ച് പുതുമുഖങ്ങളായ അനുരാജ് അലന്തട്ടിൽ, ഹെൽന മാത്യൂ, വിപിൻ നാരായണൻ, രാഗേഷ് മേനോൻ, ജിജീഷ് ഗോപി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിജിഷ്‌ഗോപി കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ആഹ്ലാദം'. ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.

മലയാളത്തിൽ വീണ്ടുമൊരു സൈക്കോ ത്രില്ലർ ഗണത്തിൽ എത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ലേഷ് കരുണാകർ ആണ്. സംവിധായകന്റെ വരികൾക്കും സംഗീതത്തിനും സുധീപ് കുമാർ ഗാനം ആലപിച്ചിരിക്കുന്നു. എഡിറ്റർ: ഗോപീകൃഷ്ണൻ.ആർ, ക്രിയേറ്റീവ് സപ്പോർട്ട്: അരുൺ ദേവ് മലപ്പുറം, കോറിയോഗ്രാഫി: പ്രതിക് ഗോലപ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: റിഹാസ് ഹനീഫ്, അസോസിയേറ്റ് ഡയറക്ടർ: വിനു അച്യുതൻ, രഞ്ചു സ്റ്റീഫൻ, അനീഷ് തോമസ്, എസ്.എഫ്. എക്‌സ് & വി.എഫ്.എക്‌സ്: അഭയ്‌ഡേവിഡ്, ടൈറ്റിൽ: സിനിപോപ്പ് എന്റർടെയ്ൻമെന്റ്.

ഡിജിറ്റൽ മാർക്കറ്റിംഗ്: ബി.സി ക്രിയേറ്റീവ്‌സ്, പ്രമോഷൻ കൺസൾട്ടന്റ്: മനു വി തങ്കച്ചൻ, പബ്ലിസിറ്റി ഡിസൈൻസ്: മാജിക് മോമെന്റ്‌സ്, പി. ആർ.ഓ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Related Stories

No stories found.
Times Kerala
timeskerala.com