‘ആഘോഷം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി | Aagosham

ഒരു ക്യാമ്പസിന്റെ ആഘോഷത്തിമിർപ്പിൻ്റെ പശ്ചാത്തലത്തിൽ ഒരു സംഘം അഭിനേതാക്കളുടെ വ്യത്യസ്ഥമായ ലുക്കാണ് പോസ്റ്ററിൽ.
Aagosham
Published on

'ആഘോഷം' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഒരു ക്യാമ്പസിന്റെ ആഘോഷത്തിമിർപ്പിൻ്റെ പശ്ചാത്തലത്തിൽ ഒരു സംഘം അഭിനേതാക്കളുടെ വ്യത്യസ്ഥമായ ലുക്കാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. നരേൻ, വിജയ രാഘവൻ, അജു വർഗീസ്, ജയ്സ് ജോർജ്, ജോണി ആൻ്റെണി, ബോബി കുര്യൻ, ഷാജു ശ്രീധർ, റോസ്മിൻ എന്നിവരാണ് പോസ്റ്ററിൽ കാണുന്നത്. അമൽ കെ. ജോബി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം സി.എൻ. ഗ്ലോബൽ മൂവി മേക്കേഴ്സാണു നിർമ്മിക്കുന്നത്. ഡോ. ലിസ്സി.കെ ഫെർണാണ്ടസ്സ്, ഡോ. പ്രിൻസ് പ്രോസി. ആസ്ട്രിയാ, എന്നിവരും ടീമുമാണ് ഈ ചിത്രത്തിൻ്റെ നിർമ്മാതാക്കൾ.

ഒരു ക്യാമ്പസ്സിനെ പ്രധാനമായും കേന്ദ്രീകരിച്ചുകൊണ്ട്, ക്യാമ്പസിന്റെ രസക്കുട്ടുകളും, ഒപ്പം യുവതലമുറക്കുള്ള ശക്തമായ ചില സന്ദേശങ്ങളും നൽകിക്കൊണ്ടാണ് ചിത്രത്തിൻ്റെ അവതരണം. പുതിയ തലമുറക്കൊപ്പം എല്ലാ വിഭാഗങ്ങൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിധത്തിൽ ക്ലീൻ എൻ്റെർടൈനറായി ട്ടാണ് ചിത്രത്തിന്റെ അവതരണം. രഞ്ജി പണിക്കർ, ഡോ. റോണി ഡേവിഡ് രാജ്, ശ്രീകാന്ത് മുരളി, ദിവ്യദർശൻ, മഗ്ബൂൽ സൽമാൻ, അജ്ഞലി ജോസ്, ഡോ. ലിസ്സി .കെ.ഫെർണാണ്ടസ്, റുഷിൻഷാജി കൈലാസ്, നിഖിൽ രൺജി പണിക്കർ, ജെൻസ് ജോസഫ് തുടങ്ങിയവരും ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിന്റെ നിർമ്മാണം പൂർത്തിയായി വരുകയാണ്.

കഥ – ഡോ. ലിസ്സി. കെ. ഫെർണാണ്ടസ്. സംഗീതം – സ്റ്റീഫൻ ദേവസ്സി, ഗൗതം വിൻസൻ്റ്, ഛായാഗ്രഹണം – റോജോ തോമസ്, എഡിറ്റിംഗ് ഡോൺ മാക്സ്. കലാസംവിധാനം – രാജേഷ്.കെ. സൂര്യ. മേക്കപ്പ് – മാളൂസ് കെ.പി. കോസ്റ്റ്യും ഡിസൈൻ – ബബിഷ’ കെ. രാജേന്ദ്രൻ: സ്റ്റിൽസ് – ജയ്സൻ ഫോട്ടോ ലാൻ്റ് ‘ ചീഫ്. അസ്സോസ്സിയേറ്റ് ഡയറക്ടർ – അമൽ ദേവ്. കെ. ആർ. പ്രൊജക്റ്റ് ഡിസൈനർ – ടൈറ്റസ് ‘ കെ. ജോൺ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – പ്രണവ് മോഹൻ, ആൻ്റെണി കുട്ടമ്പുഴ. പ്രൊഡക്ഷൻ കൺട്രോളർ – നന്ദു പൊതുവാൾ. വാഴൂർ ജോസ്.

Related Stories

No stories found.
Times Kerala
timeskerala.com