
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർപേഴ്സൺ സ്ഥാനത്ത് ഒരു വനിതയെ നിയമിക്കണമെന്ന ആവശ്യവുമായി കേരളത്തിലെ സ്ത്രീപക്ഷ പ്രവർത്തകർ. കഴിവും പ്രതിബദ്ധതയും ജെൻഡർ സെൻസിറ്റിവിറ്റിയുമുള്ള ഒരു സ്ത്രീയെ നിയമിക്കണമെന്നാണ് ആവശ്യം. വീഴ്ചകളിൽ നിന്ന് പാഠം ഉൾക്കൊണ്ട് പിഴവുകൾ തിരുത്തേണ്ട സമയമാണിതെന്നും അവർ ആവശ്യപ്പെട്ടു.
ചലച്ചിത്ര അക്കാദമിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് ഒരു സ്ത്രീ ഇതുവരെ എത്തിയിട്ടില്ല. യോഗ്യയായ ഒരു സ്ത്രീയെ നിയമിച്ചുകൊണ്ട് മാതൃക കാണിക്കാൻ സർക്കാർ തയാറാവണം. ഇക്കാര്യം ചൂണ്ടിക്കാട്ടി സ്ത്രീപക്ഷ പ്രവർത്തകർ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.