
അശ്വിൻ ജോസ്, ചൈതന്യ പ്രകാശ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റിനോയ് കല്ലൂർ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം 'ഒരു റൊണാൾഡോ ചിത്രം' ആമസോൺ പ്രൈമിൽ സ്ട്രീമിങ് ആരംഭിച്ചു. ജൂലൈ 25 ന് തിയേറ്ററുകളിലെത്തിയ ചിത്രം രണ്ടു മാസം പിന്നിടുമ്പോഴാണ് ഒടിടിയിലെത്തുന്നത്.
സിനിമയ്ക്കുള്ളിലെ സിനിമ എന്ന ആശയത്തോടെയാണ് ‘ഒരു റൊണാള്‍ഡോ ചിത്രം’ പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. വര്‍ഷങ്ങളായി സിനിമ ചെയ്യാനായി ശ്രമിക്കുന്ന റൊണാള്‍ഡോ എന്ന യുവസിനിമാ മോഹിയാണ് ചിത്രത്തിലെ നായക കഥാപാത്രം. കരിയറിലെ ആദ്യ ഫീച്ചര്‍ സിനിമയെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാനുള്ള റൊണാള്‍ഡോയുടെ ശ്രമങ്ങളാണ് ‘ഒരു റൊണാള്‍ഡോ ചിത്രം’ പറയുന്നത്. ഹന്ന റെജി കോശി, ഇന്ദ്രൻസ്, ലാൽ, അൽത്താഫ്, മിഥുൻ എം. ദാസ്, വർഷ സൂസൻ കുര്യൻ, അർജുൻ ഗോപാൽ, അർച്ചന ഉണ്ണികൃഷ്ണൻ, സുപർണ്ണ തുടങ്ങി നിരവധി താരങ്ങളും ഒരുപാട് പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.
ഫുൾഫിൽ സിനിമാസിന്റെ ബാനറിൽ നിർമിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം പി എം ഉണ്ണികൃഷ്ണനാണ്. എഡിറ്റർ: സാഗർ ദാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഷാജി എബ്രഹാം. സംഗീതം- ദീപക് രവി, ഗാന രചന - ജോ പോൾ, അരുൺ കുമാർ എസ്, റിനോയ് കല്ലൂർ, കലാ സംവിധാനം: സതീഷ് നെല്ലായ, കളറിസ്റ്റ്: രമേഷ് അയ്യർ, സ്റ്റിൽസ്: ടോംസ് ജി ഒറ്റപ്ലാവൻ, പിആർഒ: പ്രജീഷ് രാജ് ശേഖർ, ഡിസൈൻ: റിവർ സൈഡ് ഹൗസ്.