"സായ് പല്ലവിയുടെ ഒരു ഫോൺ കോൾ എൻ്റെ മദ്യപാന ശീലം മാറ്റി"; സംഗീത സംവിധായകൻ സുരേഷ് ബോബ്‍ലി | Sai Pallavi

"സായി പല്ലവി എന്നിൽ വിശ്വാസം അർപ്പിച്ചു. എന്റെ സംഗീതം നല്ലതാണെന്നും അത് ഉപയോഗിക്കണമെന്നും അവർ നിർബന്ധിച്ചു".
Suresh Bobbili
Updated on

നിരവധി സിനിമകളിലൂടെ പ്രശസ്തനായ സംഗീത സംവിധായകനാണ് സുരേഷ് ബോബ്‍ലി. മദ്യപാന ശീലമുള്ള ഒരു കാലം ബോബ്‌ലിക്ക് ഉണ്ടായിരുന്നു. ഒരു ഫോണ്‍ കോൾ ആണ് തൻ്റെ ജീവിതം മാറ്റിമറിച്ചതെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രോഗവുമായി പോരാടിയ കാലത്തെക്കുറിച്ചും ജീവിതം മാറ്റിയ ഫോൺ കോളിനെപ്പറ്റിയും സംഗീത സംവിധായകൻ വെളിപ്പെടുത്തിയത്.

റാണ ദഗ്ഗുബതിയും സായ് പല്ലവിയും അഭിനയിച്ച വേണു ഉഡുഗുലയുടെ 'വിരാട പർവ്വ'ത്തിന്റെ സംഗീത സംവിധാനം സുരേഷ് ബോബ്‍ലി ആയിരുന്നു. എന്നാൽ ഒരു ഘട്ടത്തിൽ അദ്ദേഹത്തെ സിനിമയിൽ നിന്ന് ഒഴിവാക്കിയിരുന്നു. അമിത മദ്യപാനമായിരുന്നു കാരണം. സായ്‌യുടെ നിർബന്ധത്തെ തുടർന്നാണ് തിരികെയെടുക്കുന്നത്.

"സായി പല്ലവി എന്നിൽ വിശ്വാസം അർപ്പിച്ചു. എന്റെ സംഗീതം നല്ലതാണെന്നും അത് ഉപയോഗിക്കണമെന്നും അവർ നിർബന്ധിച്ചു," എന്നാണ് സുരേഷ് പറയുന്നത്.

സിനിമയുടെ ഫൈനൽ സ്കോർ പൂർത്തിയാക്കിയപ്പോഴാണ് സുരേഷിന് സായി പല്ലവിയുടെ കോൾ വന്നത്. "സിനിമ റിലീസ് ആകുമ്പോൾ എനിക്കാകും ആദ്യം നല്ല പേര് ലഭിക്കുക എന്ന് അവർ പറഞ്ഞു. ഞാൻ എക്സട്രാ ഓർഡിനറി ആണെന്നും ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അവർ എന്നോട് ആവശ്യപ്പെട്ടു. ഞാൻ എവിടെ നിന്നാണ് വന്നതെന്നും ഈ വ്യവസായത്തിലേക്ക് എന്തിനാണ് വന്നതെന്നും അത് എന്നെ ഓർമിപ്പിച്ചു" - സുരേഷ് പറയുന്നു.

'വിരാട പർവം' റിലീസിനു പിന്നാലെ സുരേഷ് ബോബ്‍ലി മദ്യപാനം ഉപേക്ഷിച്ചു. മൂന്ന് മാസത്തോളം പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിട്ടു. മൂന്ന് വർഷമായി താൻ മദ്യപിക്കാറില്ലെന്നും സുരേഷ് അഭിമുഖത്തിൽ പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com