
ലോസ് ആഞ്ചല്‍സില്‍ ഒറ്റരാത്രികൊണ്ട് കാട്ടുതീ പടര്‍ന്നുപിടിച്ചതിനാല്‍ ഹോളിവുഡ് താരങ്ങള്‍ ഉൾപ്പടെ 30,000-ത്തിലധികം ആളുകള്‍ വീടുകള്‍ വിട്ടത്. നഗരത്തിലെ തീരപ്രദേശത്തെ ഉയര്‍ന്ന സ്ഥലത്താണ് കാട്ടുതീ പിടിച്ചത്. തീജ്വാലകള്‍ വീടുകള്‍ വിഴുങ്ങുകയും കുന്നിന്‍ചെരിവുകളില്‍ പടരുകയും ചെയ്തു.
കാറിലും കാല്‍നടയായും രക്ഷപ്പെട്ടവരില്‍ ഹോളിവുഡ് താരങ്ങളും ഉൾപ്പെടുന്നു. ശക്തമായ കാറ്റും വരണ്ട കാലാവസ്ഥയുമാണ് കാട്ടുതീ പടരാൻ കാരണമായത്. പസഫിക് പാലിസേഡ്‌സ് പരിസരത്തും ലോസ് ഏഞ്ചല്‍സ് പ്രദേശത്തും രണ്ട് സ്ഥലങ്ങളില്‍ തീ പടര്‍ന്നു. ബുധനാഴ്ച മുഴുവന്‍ കാലാവസ്ഥ കൂടുതല്‍ വഷളാകുമെന്നാണ് പ്രവചനം.