എ​മ്പു​രാ​ന്‍റെ വ്യാ​ജ പ​തി​പ്പ് വിറ്റു ; യു​വ​തി അ​റ​സ്റ്റി​ൽ

ഫോ​ണി​ലേ​ക്കും മ​റ്റ് ഡി​വൈ​സു​ക​ളി​ലേ​ക്കു​മൊ​ക്കെ ഇ​വി​ടെ ​നി​ന്ന് പ​ക​ര്‍​ത്തിയാണ് വ്യാജ പതിപ്പ് നൽകിയിരുന്നത്.
empuran pirated copy
Published on

ക​ണ്ണൂ​ർ: എ​മ്പു​രാ​ന്‍ സി​നി​മ​യു​ടെ വ്യാ​ജ പ​തി​പ്പ് വി​ൽ​ക്കു​ന്ന​തി​നി​ടെ യു​വ​തി​ പിടിയിൽ. പാ​പ്പി​നി​ശേ​രി​യി​ലെ തം​ബു​രു ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ന്ന സ്ഥാ​പ​ന​ത്തി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ റെയ്‌ഡിലാണ് യു​വ​തി അറസ്റ്റിലായത്.

എ​മ്പു​രാ​ന്‍റെ വ്യാ​ജ പ​തി​പ്പ് ആ​വ​ശ്യ​ക്കാ​ര്‍​ക്ക് ഫോ​ണി​ലേ​ക്കും മ​റ്റ് ഡി​വൈ​സു​ക​ളി​ലേ​ക്കു​മൊ​ക്കെ ഇ​വി​ടെ ​നി​ന്ന് പ​ക​ര്‍​ത്തി കൊ​ടു​ത്തി​രു​ന്നു. 20 രൂ​പ മു​ത​ലാ​ണ് ഇ​തി​നാ​യി ഈ​ടാ​ക്കി​യി​രു​ന്ന​തെ​ന്ന് പോ​ലീ​സ് കണ്ടെത്തി.

സി​നി​മ റി​ലീ​സ് ചെ​യ്ത് മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം ചി​ത്ര​ത്തി​ന്‍റെ വ്യാ​ജ പ​തി​പ്പ് പുറത്തിറങ്ങിയത്. സംസ്ഥാനത്ത് വ്യാപകമായി പോലീസ് പരിശോധന നടത്തി വരുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com