
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന സിനിമാ കോണ്‍ക്ലേവിനെ വിമർശിച്ച് നടി പാര്‍വതി തിരുവോത്ത്. വേട്ടക്കാരും ഇരകളും ഒരുമിച്ചിരിക്കുന്ന കോണ്‍ക്ലേവ് എന്തിനാണ് നടത്തുന്നതെന്നും പാര്‍വതി ചോദിച്ചു.
സര്‍ക്കാര്‍ നടപടിയെടുക്കുന്നത് വൈകുന്നത് നീതി നിഷേധമാണ്. ഇനി ഇത് ഡബ്ല്യുസിസിയുടെ മാത്രം പ്രശ്നമല്ല പൊതു സമൂഹത്തിന്റേതു കൂടിയായി മാറി. നടപടിയില്ലാതെ ഡബ്ല്യുസിസി പിന്നോട്ടില്ലെന്നും പാര്‍വതി പറഞ്ഞു. സര്‍ക്കാര്‍ എന്തുചെയ്യുമെന്ന് ചിന്തിച്ചിട്ട് ഒരു കാര്യവുമില്ല.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പോലീസിൽ പരാതി നൽകേണ്ട പണിയും ഇരകളാണോ ചെയ്യേണ്ടതെന്നും അവർ ചോദിച്ചു. ഗവൺമെന്റ് തന്നെ ചോദിക്കുകയാണ് നിങ്ങൾ എന്തുകൊണ്ട് പോലീസിൽ പോയില്ല. അപ്പോൾ തിരിച്ചു ചോദിക്കേണ്ടി വരും. ഇനി ആ പണിയും നമ്മളാണോ ചേയ്യേണ്ടത്. ഇതിന് മുമ്പ് പരാതി നൽകിയവരിൽ എത്രപേർക്കാണ് നീതി ലഭിച്ചതെന്ന് സർക്കാർ വ്യക്തമാക്കണമെന്നും പാര്‍വതി പറഞ്ഞു.