

മ്യൂസിക് ഡയറക്ടർ ജേക്സ് ബിജോയ് തന്റെ എഴുപത്തി അഞ്ചാമത് ചിത്രം കമൽ ഹാസനൊപ്പം. മലയാളത്തിൽ കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ച ലോക, തുടരും എന്നീ സിനിമകൾ കണ്ട ശേഷം കമൽ ഹാസൻ ജേക്സ് ബിജോയിയെ അഭിനന്ദിച്ചിരുന്നു.
അതിനു ശേഷമാണ് പ്രശസ്ത ആക്ഷൻ കൊറിയോഗ്രാഫർമാരായ അൻപ് അറിവ് സഹോദരങ്ങളുടെ കമൽ ഹാസൻ നായകനാകുന്ന ആദ്യ സംവിധാന ചിത്രത്തിൽ ജേക്സ് ബിജോയ് ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.
കേരളത്തിലെ സംഗീത മേഖലയിൽ നിന്ന് കമൽ ഹാസനെ പോലെയുള്ള ഒരു ലെജന്റിന്റെ ചിത്രത്തിനായി സംഗീത സംവിധാനം നിർവഹിക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് ജേക്സ് ബിജോയ് പറഞ്ഞു.
കമൽ ഹാസൻ, അൻപറിവ് ചിത്രത്തിന്റെ ഷൂട്ടിംഗ്, മറ്റു അണിയറപ്രവർത്തകരുടെ വിവരങ്ങൾ തുടങ്ങിയവ വരും നാളുകളിൽ ഔദ്യോഗികമായി പ്രഖ്യാപിക്കും.