55-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ്: ബാല താരങ്ങൾക്ക് പുരസ്‌കാരം ഇല്ലാത്തത് എന്തു കൊണ്ട്? ജൂറി റിപ്പോർട്ട് പുറത്ത് | Jury report
തിരുവനന്തപുരം: 55-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിൽ കുട്ടികളുടെ കാറ്റഗറിയിൽ ബാലതാരങ്ങൾക്കും കുട്ടികളുടെ മികച്ച ചിത്രങ്ങൾക്കും പുരസ്‌കാരങ്ങൾ നൽകാതിരുന്നതിലെ കാരണങ്ങൾ വ്യക്തമാക്കി ജൂറി റിപ്പോർട്ട് പുറത്തുവന്നു.(55th State Film Awards, Jury report regarding awards for child actors is out)
കുട്ടികളുടെ കാറ്റഗറിയിൽ ആകെ 6 സിനിമകളാണ് അവാർഡ് പരിഗണനയ്ക്കായി അപേക്ഷിച്ചത്. ഇതിൽ 'സ്‌കൂൾ ചലേ ഹം', 'ഇരുനിറം' എന്നീ രണ്ട് ചിത്രങ്ങൾ മാത്രമാണ് അന്തിമ ജൂറിക്ക് മുമ്പാകെ എത്തിയത്.
അന്തിമ റൗണ്ടിലെത്തിയ ഈ രണ്ട് ചിത്രങ്ങളും കുട്ടികളുടെ വീക്ഷണകോണിൽ നിന്നുള്ളവ അല്ല എന്നായിരുന്നു ജൂറിയുടെ പ്രധാന വിലയിരുത്തൽ. അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങൾ കുട്ടികൾക്കായി സൃഷ്ടിക്കപ്പെട്ടില്ലെന്നും ജൂറി വിലയിരുത്തി.
അപേക്ഷിച്ച ചിത്രങ്ങളിൽ വളരെ കുറച്ചുമാത്രമേ മികവ് പുലർത്തിയിരുന്നുള്ളൂ എന്നും, നിലവാരമുള്ള ചിത്രങ്ങളോ പ്രകടനങ്ങളോ കുട്ടികളുടെ വിഭാഗത്തിൽ ഉണ്ടായിരുന്നില്ലെന്നുമാണ് ജൂറി റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. അതിനാലാണ് കുട്ടികളുടെ മികച്ച ചിത്രങ്ങൾക്കോ മികച്ച ബാലതാരങ്ങൾക്കോ അവാർഡ് നൽകാതിരുന്നത്.
