

പ്രേക്ഷകർക്ക് ഏറ്റവും ഇഷ്ടപ്പെട്ട ബോളിവുഡിലെ താരദമ്പതികളാണ് വിക്കി കൗശലും കത്രീന കൈഫും. ഇരുവരും 4-ാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. ഈ പ്രത്യേക ദിനത്തിൽ, വിക്കി തന്റെ ഭാര്യയും ‘ന്യൂ മമ്മി’യുമായ കത്രീന കൈഫിനൊപ്പമുള്ള മനോഹരമായ സെൽഫി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ആരാധകർ ഏറെ സ്നേഹത്തോടെ ആണ് ഈ ചിത്രം സ്വീകരിച്ചത്.
ചിത്രത്തിൽ ഇരുവരും ലളിതമായ വസ്ത്രങ്ങളിൽ, നിറ ചിരിയോടെ തികച്ചും മനോഹരമായാണ് കാണപ്പെടുന്നത്. ദമ്പതികളുടെ കെമിസ്ട്രി വീണ്ടും ആരാധകരുടെ മനസ്സ് കവർന്നിരിക്കുകയാണ്. പുതിയ അമ്മയായ കത്രീന കൈഫിന്റെ സന്തോഷവും തിളക്കവും ഫോട്ടോയിൽ വ്യക്തമാണ്.
അതേസമയം, വിക്കിയും കത്രീനയും അവരുടെ സ്വകാര്യ ജീവിതം പൊതുവെ ഏറെ പ്രൈവറ്റ് ആയി സൂക്ഷിക്കാനാണ് ശ്രമിക്കാറ്. അതുകൊണ്ട് തന്നെ ഇത്തരം നിമിഷങ്ങൾ താരജോഡികൾ പങ്കുവെക്കുന്നത് ആരാധകർക്ക് ഒരു സർപ്രൈസ് ആണ്.