

മമ്മൂട്ടിയുടെ പിറന്നാള്‍ ദിവസം 30,000 പേരുടെ രക്തദാനം ലക്ഷ്യമിട്ട് മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ. സംഘടനയുടെ സെക്രട്ടറി സഫീദ് മുഹമ്മദും സംസ്ഥാന പ്രസിഡന്റ് അരുണും അറിയിച്ചതാണ് ഇക്കാര്യം.
സെപ്തംബര്‍ ഏഴിനാണ് മമ്മൂട്ടിയുടെ ജന്മദിനം. കഴിഞ്ഞ വര്‍ഷം കാല്‍ലക്ഷം ആളുകളായിരുന്നു മമ്മൂട്ടിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് രക്തം ദാനം ചെയ്തത്. ആഗസ്റ്റ് 20 ന് ഓസ്‌ട്രേലിയയില്‍ തുടങ്ങുന്ന രക്തദാന ക്യാംപെയ്ന്‍ ഒരുമാസം നീണ്ടുനില്‍ക്കുമെന്ന് മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ സെക്രട്ടറി സഫീദ് മുഹമ്മദും സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് അരുണും വ്യക്തമാക്കി.