‘ആര്യ’ റിലീസായിട്ട് 21 വർഷം; മലയാളികളുടെ സ്വന്തം മല്ലു അർജുൻ | Allu Arjun

അല്ലു അർജുന് ഇത്രയധികം ആരാധകരെ നേടിക്കൊടുത്തത് 'ആര്യ' ആയിരുന്നു
Allu Arjun
Published on

ടോളിവുഡിൻ്റെ ഐക്കൺ സ്റ്റാർ, ആരാധകരുടെ തെന്നിന്ത്യൻ താരരാജാവ് അല്ലു അർജുൻ നായകനായ സൂപ്പർ ഹിറ്റ് ചിത്രം ‘ആര്യ’ റിലീസായിട്ട് 21 വർഷം തികയുന്നു. ‘ആര്യ’ എന്ന ചിത്രത്തിലൂടെയാണ് അല്ലു അർജുൻ ശ്രദ്ധിക്കപ്പെട്ടത്. ഈ സിനിമ തന്നെയായിരുന്നു അല്ലു അർജുന് ഇത്രയധികം ആരാധകരെ നേടിക്കൊടുത്തതും. തെലുങ്ക് നടനാണെങ്കിലും അല്ലുവിന് കേരളത്തിൽ നിരവധി ആരാധകരുണ്ട്. അതുപോലെ തന്നെ മലയാളത്തിലെ മൊഴിമാറ്റ ചിത്രങ്ങളുടെ ചരിത്രം തന്നെ തിരുത്തിക്കുറിച്ച സിനിമകളായിരുന്നു അല്ലു അർജുന്‍റേത്. ആര്യ റിലീസിന് ശേഷമായിരുന്നു അല്ലു മലയാളികളുടെ സ്വന്തം മല്ലു അർജുനായി മാറിയത്.

2004 ൽ പുറത്തിറങ്ങിയ ‘ആര്യ’ സംവിധാനം ചെയ്തത് അന്ന് നവാഗതനായ സുകുമാറായിരുന്നു. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്‍റെ ബാനറിൽ ദിൽ രാജു നിർമ്മിച്ച ചിത്രത്തിൽ അല്ലു അർജുനൊപ്പം അനുരാധ മേത്ത, ശിവ ബാലാജി എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്രത്തിലെ പാട്ടുകളും സൂപ്പർ ഹിറ്റായിരുന്നു. മികച്ച നിരൂപക പ്രശംസയും ചിത്രം നേടിയിരുന്നു. 4 കോടി രൂപ ബഡ്ജറ്റിൽ നിർമ്മിച്ച ആര്യ ഏകദേശം 30 കോടി രൂപ ബോക്സോഫീസിൽ നേടുകയുണ്ടായി. കേരളത്തിലും ചിത്രം മികച്ച കളക്ഷൻ നേടിയിരുന്നു. അതിന്‍റെ തുടർച്ചയായെത്തിയ ‘ആര്യ 2’ വും വലിയ വിജയം നേടുകയുണ്ടായി.

തെലുങ്ക് സിനിമകളുടെ മലയാളം മാർക്കറ്റ് ഉണർന്നത് ‘ആര്യ’യിലൂടെയായിരുന്നു. മറ്റ് സംസ്ഥാനങ്ങളിലേക്ക് അല്ലു അർജുൻ ആരാധക വൃന്ദം വളർന്നത് ‘ആര്യ’യ്ക്ക് ശേഷമായിരുന്നു. ഏറ്റവും ഒടുവിൽ ‘പുഷ്പ ‘ യിലും ‘പുഷ്പ 2’വിലും വരെ എത്തി നിൽക്കുകയാണ് സുകുമാർ – അല്ലു കൂട്ടുക്കെട്ട്. സിനിമാ ലോകത്ത് 22 വർഷങ്ങൾ പിന്നിട്ടിരിക്കുകയുമാണ് അല്ലു അർജുൻ.

Related Stories

No stories found.
Times Kerala
timeskerala.com