സ്കോൾ-കേരളയിൽ സമ്മർ ക്യാമ്പ് |scole-Kerala

സ്കോൾ-കേരളയിൽ സമ്മർ ക്യാമ്പ് |scole-Kerala
Published on

ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി സ്കോൾ- കേരള അവധിക്കാല ക്യാമ്പ് സംഘടിപ്പിക്കും. ഏപ്രിൽ 7, 8, 9, 10 തീയതികളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 വരെ പട്ടം ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലാണ് ക്യാമ്പ്. ക്രിയേറ്റീവ് ഡ്രാമ, സർഗ്ഗാത്മ നിർമ്മാണകല, നാടൻ കളികൾ, ലഹരി വിരുദ്ധ ബോധവൽക്കരണം, മാനസികാരോഗ്യം, സൈബർ സെക്യൂരിറ്റി, കരിയർ ഗൈഡൻസ് ക്ലാസുകൾ എന്നിങ്ങനെ വിവിധ പരിപാടികൾ ഉൾക്കൊള്ളിച്ചാണ് ക്യാമ്പ്. പങ്കെടുക്കാൻ താൽപര്യമുള്ള വിദ്യാർഥികൾ www.scolekerala.org വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2348581, 2342271, 2342950.

Related Stories

No stories found.
Times Kerala
timeskerala.com