
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ വിവിധ പ്രാദേശിക ക്യാമ്പസുകളിലെ എം. എസ്. ഡബ്ള്യു. പ്രോഗ്രാമിൽ എസ് ടി വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുന്ന ഒഴിവുള്ള സീറ്റുകളിലേയ്ക്കുള്ള സ്പോട്ട് അഡ്മിഷൻ ജൂലൈ രണ്ടിന് രാവിലെ 10ന് അതത് പ്രാദേശിക ക്യാമ്പസുകളിൽ നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. കാലടി (2), തിരൂർ (1), പയ്യന്നൂർ (1) പ്രാദേശിക ക്യാമ്പസുകളിലാണ് ഒഴിവുകൾ. എസ് ടി വിഭാഗത്തിലെ വിദ്യാർത്ഥികളുടെ അഭാവത്തിൽ പ്രസ്തുത ഒഴിവുകൾ എസ് ടി (ഒ ഇ സി) വിഭാഗത്തിന് നൽകുന്നതായിരിക്കും.
സംസ്കൃത സർവ്വകലാശാലയിൽ ഹിന്ദി വിഭാഗത്തിൽ പി ജി ഡിപ്ലോമ, എം എ പ്രോഗ്രാമുകളിൽ സീറ്റ് ഒഴിവുകൾ
ശ്രീശങ്കരാചര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലെ ഹിന്ദി വിഭാഗത്തിൽ പി ജി ഡിപ്ലോമ, എം എ പ്രോഗ്രാമുകളിൽ ഒഴിവുളള സീറ്റുകളിലേയ്ക്ക് സർവ്വകലാശാല സ്പോട്ട് അഡ്മിഷൻ നടത്തുന്നു. എസ്. സി., എസ്. ടി., ഈഴവ, മുസ്ലീം, ഒ ബി എച്ച്, ഒ ഇ സി, ഇ ഡബ്ള്യു എസ് വിഭാഗങ്ങളിലാണ് ഒഴിവുകൾ. എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. യോഗ്യരായ വിദ്യാർത്ഥികൾ സ്പോട്ട് അഡ്മിഷനായി ജൂലൈ രണ്ടിന് രാവിലെ 10ന് ഹിന്ദി വിഭാഗത്തിൽ അസൽ സർട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണമെന്ന് സർവ്വകലാശാല അറിയിച്ചു.