
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ സംസ്കൃതം സാഹിത്യം വിഭാഗത്തിൽ പി. ജി. സീറ്റുകൾ ഒഴിവുണ്ട്. എസ്. സി. (രണ്ട്), എസ്. ടി. (ഒന്ന്), ഓപ്പൺ (രണ്ട്) എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ. താല്പര്യമുളളവർക്ക് ജൂലൈ ഒൻപതിന് രാവിലെ 10ന് സംസ്കൃതം സാഹിത്യം വിഭാഗത്തിൽ നടത്തുന്ന സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാവുന്നതാണെന്ന് സർവ്വകലാശാല അറിയിച്ചു.
സംസ്കൃത സർവ്വകലാശാലഃ എം. എസ്. ഡബ്ല്യു., ഡിസാസ്റ്റർ മാനേജ്മെന്റ് ഫലം പ്രസിദ്ധീകരിച്ചു.
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ നാലാം സെമസ്റ്റർ എം. എസ്. ഡബ്ല്യു., ഡിസാസ്റ്റർ മാനേജ്മെന്റ് പ്രോഗ്രാമുകളുടെ ഫലം പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.
സംസ്കൃത സർവ്വകലാശാലഃ പി ജി പ്രവേശനം ജൂലൈ 18 വരെ
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ മുഖ്യ ക്യാമ്പസിലെയും പ്രാദേശിക ക്യാമ്പസുകളിലെയും വിവിധ പി. ജി. പ്രോഗ്രാമുകളുടെ പ്രവേശന നടപടികൾ ജൂലൈ 18 വരെ ദീർഘിപ്പിച്ചതായി സർവ്വകലാശാല അറിയിച്ചു.