നീറ്റ് യുജി പരീക്ഷാഫലം; കേരളത്തിൽ നിന്നും 73,328 പേർ യോഗ്യത നേടി | NEET UG

അഖിലേന്ത്യാ അടിസ്ഥാനത്തിൽ 109-ാം റാങ്ക് നേടിയ ദീപ്നിയ ആണ് കേരളത്തിൽ നിന്നും ഒന്നാമത്
Dipnia
Published on

ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോൾ കേരളത്തിൽ നിന്ന് 73,328 പേർ യോഗ്യത നേടി. അഖിലേന്ത്യാ അടിസ്ഥാനത്തിൽ 109 റാങ്ക് നേടിയ ദീപ്നിയ ആണ് കേരളത്തിൽ നിന്നും ഒന്നാമത്. അഖിലേന്ത്യാ അടിസ്ഥാനത്തിൽ ആദ്യ 20 പെൺകുട്ടികളുടെ പട്ടികയിലും ദീപ്നിയ ഇടം നേടി.

ആകെ പരീക്ഷയെഴുതിയവരിൽ 12,36,531 പേർ യോ​ഗ്യത നേടി. രാജസ്ഥാൻ സ്വദേശി മഹേഷ് കുമാറിനാണ് അഖിലേന്ത്യ തലത്തിൽ ഒന്നാം റാങ്ക്. മധ്യപ്രദേശിലെ ഉത്ഷർഷ് അവാധിയ രണ്ടാം റാങ്ക് നേടി. പെൺകുട്ടികളിൽ ഡൽഹിയിലെ അവി​ക അ​ഗർവാൾ ഒന്നാമതെത്തി. ആദ്യ ഇരുപത് റാങ്കിൽ 18ഉം ആൺകുട്ടികളാണ്. ആദ്യ നൂറ് റാങ്കിൽ ഇത്തവണ കേരളത്തിൽനിന്നും ആരുമില്ല. 552 നഗരങ്ങളിലെ 5468 കേന്ദ്രങ്ങളിലായി ഈ വർഷം 22 ലക്ഷത്തിലേറെ പേരാണ് പരീക്ഷയെഴുതിയത്.

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ ടി എ)യുടെ ഔദ്യോഗിക വെബ്‌സൈറ്റായ neet.nta.nic.in-ലാണ് ഫലം ലഭ്യമാണ്. ഈ വര്‍ഷം മെയ് 4-നാണ് നീറ്റ് യുജി 2025 പരീക്ഷ നടന്നത്.

Related Stories

No stories found.
Times Kerala
timeskerala.com