
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി ആർ ബിന്ദു രംഗത്തെത്തി. കേരളത്തിലെ സർവ്വകലാശാലകളുടെ ചാൻസിലർ എന്ന നിലയിൽ അദ്ദേഹത്തിൻ്റെ ഇടപെടലുകൾ ജനാധിപത്യ വിരുദ്ധമാണെന്നാണ് മന്ത്രി പറഞ്ഞത്.(Minister R Bindu against Governor )
സർക്കാർ നൽകുന്ന പാനലിൽ നിന്നാണ് കെ ടി യു വി സിയെ നിയമിക്കേണ്ടതെന്ന് കെ ടി യു നിയമത്തിൽ വ്യക്തമായി പറയുന്നുണ്ടെന്ന് അവർ അറിയിച്ചു.
സർക്കാർ സംസ്ഥാനത്തെ സർവ്വകലാശാലകളുടെ പ്രവർത്തനത്തിന് വലിയ പിന്തുണ നൽകുന്നുണ്ടെന്നും, എന്നാൽ ഗവർണർ പറയുന്നത് ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് റോൾ ഇല്ലെന്നാണെന്നും വിമർശിച്ച മന്ത്രി, ഗവർണറുടേത് സ്വേച്ഛാധിപത്യ നിലപാടാണെന്നും കുറ്റപ്പെടുത്തി.
അദ്ദേഹം ശ്രമിക്കുന്നത് സർവ്വകലാശാലകളുടെ പ്രവർത്തനം പിന്നോട്ടടിക്കാനാണ് എന്നും, അദ്ദേഹം സംഘ പരിവാർ അജണ്ടകൾക്ക് ചൂട്ടുപിടിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു. അദ്ദേഹം ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഉയർച്ചയ്ക്കായി ചെറുവിരൽ അനക്കിയിട്ടില്ലന്നും മന്ത്രി ആർ ബിന്ദു വിമർശിച്ചു.