
കെൽട്രോണിൽ അവധിക്കാല ക്യാമ്പ് സംഘടിപ്പിക്കുന്നു. കോട്ടയം നാഗമ്പടത്തുള്ള നോളഡ്ജ് സെന്ററിൽ ഏപ്രിൽ ഏഴിന് ക്യാമ്പ് ആരംഭിക്കും. മൂന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെമുള്ള വിദ്യാർഥികൾക്ക് ക്യാമ്പിൽ പങ്കെടുക്കാം. മൾട്ടിമീഡിയ ആൻഡ്് ആനിമേഷൻ, ഹാർഡ്‌വേർ ആൻഡ്് ലാപ്ടോപ് സർവീസിങ്്, പൈതോൺ പ്രോഗ്രാമിങ്, ബേസിക് ഓഫീസ് ഓട്ടോമേഷൻ, എ.ഐ തുടങ്ങിയ വിഷയങ്ങളിൽ പ്രാഥമിക പരിശീലനം നൽകും. താൽപര്യമുള്ളവർക്ക് നാഗമ്പടത്തുള്ള കെൽട്രോൺ ഓഫീസിലെത്തി രജിസ്ട്രേഷൻ നടത്താം. വിശദവിവരത്തിന് ഫോൺ: 9605404811, 6282129387.