
കെല്‍ട്രോണ്‍ നടത്തുന്ന മാധ്യമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.ജി ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് ജേണലിസം ആന്‍ഡ് മീഡിയ സ്ട്രാറ്റജീസ്, പോസ്റ്റ് ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് ജേണലിസം ആന്‍ഡ് മീഡിയ സ്ട്രാറ്റജീസ്, ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് ജേണലിസം ആന്‍ഡ് മീഡിയ സ്ട്രാറ്റജീസ് എന്നീ കോഴ്സുകളിലാണ് പ്രവേശനം. ബിരുദം നേടിയവര്‍ക്കും പ്ലസ്ടു കഴിഞ്ഞവര്‍ക്കും അപേക്ഷിക്കാം. മാധ്യമ സ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ്, പ്ലേസ്മെന്റ് സപ്പോര്‍ട്ട് എന്നിവ നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. സെപ്റ്റംബര്‍ 25 വരെ അപേക്ഷ നല്‍കാം. വിലാസം: കെല്‍ട്രോണ്‍ നോളജ് സെന്റര്‍, മൂന്നാം നില, അംബേദ്കര്‍ ബില്‍ഡിങ്, റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട്- 673002. ഫോണ്‍: 9544958182.