
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പാലക്കാട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പാലപ്പുറം ഗവ. ഐ ടി ഐ യില്‍ എന്‍ സി വി ടി അംഗീകാരമുള്ള ഏകവത്സര നോണ്‍ മെട്രിക് കോഴ്സായ ' വുഡ് വര്‍ക്ക് ടെക്നീഷ്യന്‍ (NSQF)' ട്രേഡിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തും. താല്പര്യമുള്ള പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം രക്ഷാകര്‍ത്താക്കളോടൊപ്പം പാലപ്പുറം ഗവ. ഐ ടി ഐ യില്‍ എത്തണം. എസ് എസ് എല്‍ സി ജയിച്ചവര്‍ക്കും തോറ്റവര്‍ക്കും പ്രവേശനം ലഭിക്കും. അപേക്ഷകര്‍ക്ക് 14 വയസ് തികഞ്ഞിരിക്കണം. അവസാന തീയതി സെപ്റ്റംബര്‍ 30. പ്രവേശനം നേടുന്ന ട്രെയിനികള്‍ക്ക് സൗജന്യ പരിശീലനത്തോടൊപ്പം, പാഠപുസ്തകങ്ങള്‍, ഉച്ചഭക്ഷണം, പോഷകാഹാരം, യൂണിഫോം അലവന്‍സ് (900 രൂപ), സ്റ്റഡി ടൂര്‍ അലവന്‍സ് (300 രൂപ) എന്നിവ ലഭിക്കും. എസ്. സി, എസ്. ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ലംപ്സം ഗ്രാന്‍ഡ് ആയിരം രൂപ, പ്രതിമാസം 800 രൂപ വീതം സ്‌റ്റൈപ്പന്‍ഡ് എന്നിവയും ലഭിക്കും. മികച്ച സ്ഥാപനങ്ങളില്‍ പ്ലേസ്മെന്റും ലഭിക്കും. ഫോണ്‍: 04662247124, 9747313450, 9447360230, 7994574491.