ഭിന്നശേഷിക്കാർക്ക് സൗജന്യ മൊബൈൽ ചിപ്പ് ലെവൽ പരിശീലനം

ഭിന്നശേഷിക്കാർക്ക് സൗജന്യ മൊബൈൽ ചിപ്പ് ലെവൽ പരിശീലനം
Published on

കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷനും കമ്പ്യൂട്ടറോൺ ട്രെയിനിംഗ് സൊല്യൂഷനും സംയുക്തമായി ഭിന്നശേഷിക്കാർക്ക് നടപ്പിലാക്കുന്ന സൗജന്യ മൊബൈൽ ഫോൺ ചിപ്പ് ലെവൽ സർവീസ് കോഴ്സിനായുള്ള അപേക്ഷകൾ ഗൂഗിൾ ഫോം വഴി സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 20 വൈകിട്ട് 5 വരെ. https://www.hpwc.kerala.gov.in/ വെബ്സൈറ്റിലെ ഭിന്നശേഷിക്കാർക്ക് സൗജന്യ മൊബൈൽ ചിപ്പ് ലെവൽ പരിശീലനത്തിനുള്ള അപേക്ഷാ ഫോം എന്ന ലിങ്കിലെ ഗൂഗിൾ ഫോം വഴി സ്വമേധയോ കമ്പ്യൂട്ടർ സെന്ററുകൾ വഴിയോ അപേക്ഷ സമർപ്പിക്കാം. ആധാർ കാർഡ്, യുഡിഐഡി / ഭിന്നശേഷി സർട്ടിഫിക്കറ്റ്, എസ് എസ് എൽ സി സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം അപ്‌ലോഡ്‌ ചെയ്യണം. അപേക്ഷ ലിങ്ക്: https://docs.google.com/forms/d/1mXlm7JrkVk5jaAr_6UtSEC588P_YxtKQphcFLvAcC0U/edit. കൂടുതൽ വിവരങ്ങൾക്ക്: https://www.hpwc.kerala.gov.in/, https://computronsolutions.com/. ഫോൺ: 0471-2347768, 9497281896.

Related Stories

No stories found.
Times Kerala
timeskerala.com