
സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലുള്ള തൃശൂർ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിട്യൂട്ടിലെ തൊഴിലധിഷ്‌ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹോട്ടൽ മാനേജ്‌മെൻ്റ് മേഖലയിലെ ഒരു വർഷത്തെ ഫുഡ് പ്രൊഡക്ഷൻ, ഫുഡ് ആൻഡ് ബീവറേജ് സർവീസ്, ഹോട്ടൽ അക്കമഡേഷൻ ഓപ്പറേഷൻ, ഫ്രൻ്റ് ഓഫീസ് ഓപ്പറേഷൻ എന്നീ കോഴ്‌സുകളിലേക്ക് പ്ലസ് ടു / തത്തുല്യം ജയിച്ചവർക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒ.ഇ.സി. വിഭാഗത്തിൽപ്പെട്ടവർക്ക് ഫീസ് സൗജന്യമാണ്. www.fci.kerala.org എന്ന വെബ് സൈറ്റ് വഴി ഓൺലൈനായോ, നേരിട്ടോ അപേക്ഷിക്കാം. (ഫോമിന് 100 രൂപ. എസ്. സി, എസ്.ടി വിഭാഗക്കാർക്ക് 50 രൂപ) ജൂൺ അഞ്ചിന് വൈകിട്ട് അഞ്ച് വരെ അപേക്ഷ സമർപ്പിക്കാം.
കൂടുതൽ വിവരങ്ങൾക്കായി ഫോൺ: 0487 2384253, 9447610223.