Engineering with Python: എൻജിനിയറിങ് വിത്ത് പൈത്തൺ പരിശീലനം

Engineering with Python
Published on

സംസ്ഥാന സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സ്വതന്ത്രവിജ്ഞാന ഗവേഷണ വികസനകേന്ദ്രം (ഐസിഫോസ്) 'എഞ്ചിനീയറിംഗ് വിത്ത് പൈത്തൺ' എന്ന വിഷയത്തിൽ 30 മണിക്കൂർ ദൈർഘ്യമുള്ള ഓൺലൈൻ സർട്ടിഫിക്കേഷൻ പ്രോഗ്രാം സംഘടിപ്പിക്കുന്നു. ജൂലൈ 14 മുതൽ ആഗസ്റ്റ് 2 വരെയാണ് പരിശീലനം.

സ്വതന്ത്ര സോഫ്റ്റുവെയർ ഉപയോഗിച്ചുകൊണ്ട് പൈത്തൺ വൈദഗ്ധ്യം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി. 15 പ്രവർത്തി ദിവസങ്ങളിലായി 30 മണിക്കൂർ നീണ്ടുനിൽക്കുന്ന ഈ പ്രോഗ്രാമിന്റെ പരിശീലനം വൈകുന്നേരം 6 മുതൽ 8 മണി വരെ ആയിരിക്കും. വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും പ്രൊഫഷണലുകൾക്കും പങ്കെടുക്കാം. രജിസ്‌ട്രേഷൻ ഫീ 2,500. ഒരു ബാച്ചിൽ 50 പേർക്ക് പങ്കെടുക്കാം. താൽപര്യമുള്ളവർ ജൂലൈ 11 നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും: https://icfoss.in/event-details/213, +91 7356610110 | +91 471 2413012 / 13 / 14 | +91 9400225962.

Related Stories

No stories found.
Times Kerala
timeskerala.com