
തിരുവനന്തപുരം:ഇനി മുതൽ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് പഠന കാര്യങ്ങള്‍ വാട്സാപ്പ് പോലെയുള്ള സമൂഹ മാധ്യമങ്ങളിലൂടെ നൽകരുതെന്ന് അറിയിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. നോട്ട്സ് അടക്കമുള്ള പഠന വിവരങ്ങൾ ഇവയിലൂടെ കൈമാറുന്നതാണ് വിലക്കിയിട്ടുള്ളത്.(Department of General Education)
നടപടിയുണ്ടായിരിക്കുന്നത് ബാലാവകാശ കമ്മീഷൻ്റെ ഇടപെടലിനെത്തുടർന്നാണ്. കോവിഡ് നാളുകളിൽ ഓൺലൈൻ പഠനം നടന്നുവെങ്കിലും ഇപ്പോൾ നേരിട്ടാണ് ക്ലാസുകളെന്നും, സമൂഹ മാധ്യമങ്ങളിലൂടെയുള്ള നോട്ട്സ് കൈമാറൽ കുട്ടികൾക്ക് ഇവ ഓർത്തിരിക്കാനും, ശരിയായി മനസിലാക്കാനും ഗുണകരമല്ലെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.
ഈ രീതി കുട്ടികൾക്ക് അമിത ഭാരവും, പ്രിൻറ് എടുത്ത് പഠിക്കുന്നത് സാമ്പത്തിക ബുദ്ധിമുട്ടും ഉണ്ടാക്കുന്നതായി രക്ഷിതാക്കൾ പരാതി നൽകിയിരുന്നു. തുടർന്നാണ് ബാലാവകാശ കമ്മീഷൻ അംഗം എൻ സുനന്ദ നോട്ടീസ് നൽകിയത്.
പിന്നാലെ, എല്ലാ ആർ ഡി ഡിമാർക്കും, സ്‌കൂൾ പ്രിൻസിപ്പൽമാർക്കും വിദ്യാഭ്യാസ വകുപ്പ് സർക്കുലർ നൽകി.