
കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ ആന്റ് ഡിജിറ്റൽ ജേർണലിസം ഡിപ്ലോമ കോഴ്‌സിലേക്ക് (സായാഹ്‌ന ബാച്ച് ) അപേക്ഷ ക്ഷണിച്ചു. ആറ് മാസമാണ് കോഴ്‌സ് കാലാവധി. കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളിൽ വൈകീട്ട് ആറ് മുതൽ എട്ട് വരെ ഒരേ സമയം ഓൺലൈനിലും ഓഫ് ലൈനിലും ക്ലാസ് നടക്കും. 35,000 രൂപയാണ് കോഴ്‌സ് ഫീസ്. ഡിഗ്രിയാണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി ഇല്ല. മോജോ, വെബ് ജേണലിസം, ഓൺലൈൻ റൈറ്റിംഗ് ടെക്‌നിക്ക്‌സ്, ഫോട്ടോ ജേർണലിസം, വീഡിയോ പ്രാക്ടീസ് തുടങ്ങിയവയിൽ പ്രായോഗിക പരിശീലനം നൽകും. www.keralamediaacademy.org വെബ്‌സൈറ്റിലൂടെ ഓൺലൈനായി മാർച്ച് 17 വരെ അപേക്ഷിക്കാം. ഫോൺ: 0484 2422275, 2422068, 9388959192, 9447225524, 0471-2726275.