

ന്യൂഡല്‍ഹി: വായുമലിനീകരണം വളരെ രൂക്ഷമായ സാഹചര്യമായിരുന്നു ഡൽഹിയിലേത്. ഇപ്പോഴിതാ ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ ഇത് ഉച്ഛസ്ഥായിയിൽ എത്തിനിൽക്കുകയാണ്.(Smog in Delhi )
രാജ്യതലസ്ഥാനം വിഷപ്പുകമഞ്ഞില്‍ ആകെ മുങ്ങിയിരിക്കുകയാണ്. വളരെ മോശം കാറ്റഗറിയിലാണ് ആനന്ദ് വിഹാറിലെ വായു ഗുണനിലവാര സൂചിക നിലവിൽ ഉള്ളത്.
ഇവിടെ രാവിലെ 6 മണിക്ക് രേഖപ്പെടുത്തിയ സൂചിക പ്രകാരം, എയര്‍ ക്വാളിറ്റി ഇന്‍ഡെക്‌സ് 395 ആണ്. ഇതോ ഇതിലപ്പുറമോ മോശമായ സ്ഥിതിയാണ് നോയിഡ, ഗുരുഗ്രാം തുടങ്ങി ഡല്‍ഹിയിലെ മറ്റ് പ്രദേശങ്ങളിലും ഉള്ളത്.
ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ ഹരിയാനയിലെ പല സ്ഥലങ്ങളിലും വായു ഗുണനിലവാര സൂചിക 'മോശം', 'വളരെ മോശം' കാറ്റഗറിയിലാണ്. പഞ്ചാബിലും, ചണ്ഡീഗഡിലും വായു ഗുണനിലവാര സൂചിക 'മോശം' കാറ്റഗറിയില്‍ ആണ്.