

ഇന്ത്യൻ സൈന്യത്തിനൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ശത്രുക്കളുടെ വാക്കുകളെയല്ല, രാജ്യത്തെ പ്രതിരോധിക്കുന്ന സൈന്യത്തിന്റെ ശക്തിയിലാണ് വിശ്വാസമെന്നും അദ്ദേഹം വ്യക്തമാക്കി. സൈന്യത്തിന്റെ ജാഗ്രതമൂലം രാജ്യത്തേക്ക് നോക്കാന്‍ പോലും ആരും ധൈര്യപ്പെടുന്നില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഗുജറാത്തിലെ കച്ചിൽ നിയോഗിച്ചിട്ടുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ സന്ദർശിച്ച് ആഘോഷവേളയിൽ ആശംസകൾ അറിയിച്ചു. ആർമി യൂണിഫോം ഇട്ട പ്രധാനമന്ത്രി അവിടെ നിയോഗിച്ചിരിക്കുന്ന സൈനികർക്ക് മധുരം നൽകി. കച്ചിലെ സർ ക്രീക്കിലെ ലക്കി നാലയിൽ പ്രധാനമന്ത്രി മോദി ബിഎസ്എഫ്, കര, നാവിക, വ്യോമസേനാ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.